Site icon Janayugom Online

ബോട്ട് തലകീഴായി മറിഞ്ഞ് അപകടം: ആറ് സ്കൂൾ വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഗുജറാത്തിലെ വഡോദരയിൽ ബോട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. വഡോദരയിലെ ഹർണി തടാകത്തിലാണ് അപകടമുണ്ടായത്. 27 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂ സൺറൈസ് എന്ന സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് അപകടത്തിൽപെട്ടത്. സ്കൂളിൽ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

Eng­lish Sum­ma­ry: Six school stu­dents feared dead as boat cap­sizes in lake
You may also like this video

Exit mobile version