Site icon Janayugom Online

ഡല്‍ഹിയില്‍ ആറ് ഭീകരര്‍ അറസ്റ്റിലായി: രണ്ട് പേര്‍ക്ക് പാക് പരിശീലനം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

india gate

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് ആറു ഭീകരരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി സംശയിക്കുന്ന ഭീകരരില്‍ രണ്ടുപേര്‍ക്ക് പാകിസ്ഥാനാണ് പരിശീലനം നല്‍കിയതെന്നും പൊലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്. ഉത്സവ സീസണ്‍ മുന്നില്‍ക്കണ്ട് സ്ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസൻസ് നേടിയ കേസില്‍ മൂന്നുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീർ സിംഗ്, കല്യാൺ സിംഗ്, പ്രദീപ് സിംഗ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് പ്രതികൾ. പ്രതികൾ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈസൻസുള്ള തോക്കാണിതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസൻസ് നേടിയതെന്ന് തെളിഞ്ഞത്.

 

Eng­lish Sum­ma­ry: Six ter­ror­ists arrest­ed in Del­hi: Two oth­ers report­ed­ly received Pak­istani training

 

You may like this video also

Exit mobile version