Site iconSite icon Janayugom Online

കശ്മീരില്‍ ആറ് ഭീകരരെ വധിച്ചു; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

SoldierSoldier

ജമ്മു കശ്‌മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്‌ബുൾ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറടക്കം ആറുപേരെ സൈന്യം വധിച്ചു. രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. കുല്‍ഗാമില്‍ രണ്ടിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. പിന്നാലെ രജൗരിയിലും ഭീകരാക്രമണമുണ്ടായി. 

കുല്‍ഗാമിലെ മൊദെര്‍ഗാം ഗ്രാമത്തിലാണ് ആദ്യം വെടിവയ്‌പുണ്ടായത്. ശനിയാഴ്ച ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനയ്ക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവിടെ നിന്നും രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറൂഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു. തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 

ചിന്നിഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു. യാവർ ബഷീർ, സാഹിദ് അഹമ്മദ് ദാർ, തൗഹീദ് അഹമ്മദ് റാഥർ, ഷകീൽ അഹമ്മദ് വാനില എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്.
ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്‌കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. രജൗരിയില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ മാസം 26ന് കശ്‌മീരിലെ ദോഡ ജില്ലയില്‍ ആറ് മണിക്കൂറിലേറെ വെടിവയ്‌പ് നടന്നിരുന്നു. ജൂണ്‍ 11ലെ ഏറ്റുമുട്ടലില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.

Eng­lish Sum­ma­ry: Six ter­ror­ists killed in Kash­mir; Two sol­diers martyred

You may also like this video

Exit mobile version