ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിനിയായ ആറുവയസുകാരി റോളി പ്രജാപതി ജീവന്‍ വെടിഞ്ഞത് അഞ്ചുപേര്‍ക്ക് പുതുജീവിതം നല്‍കി. മസ്തിഷ്ക മരണം സംഭവിച്ചതിനെത്തുടര്‍ന്ന് വെടിയേറ്റ നിലയിലാണ് റോളിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. നോയിഡയിൽ അജ്ഞാതർ നടത്തിയ വെടിവയ്പ്പിലാണ് കുഞ്ഞിന് പരിക്കേറ്റത്. തലക്ക് വെടിയേറ്റ റോളിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമസിയാതെ, പരിക്കിന്റെ തീവ്രത കാരണം അവൾ കോമയിലേക്ക് പോകുകയും തുടർന്ന് ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഡോക്ടർമാർ അവളുടെ മസ്തിഷ്കമരണം പ്രഖ്യാപിച്ചു. തുടർന്നാണ് മാതാപിതാക്കൾ അവയവദാന സന്നദ്ധത അറിയിച്ചത്. അത് അഞ്ചുപേർക്ക് പുതുജീവനേകി. എയിംസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് റോളി.
കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി ജീവിതത്തിലേക്ക് മടങ്ങിവരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ ബോധിപ്പിച്ചു. കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ സമ്മതം അറിയിച്ചു. റോളിയുടെ കരൾ, വൃക്കകൾ, കോർണിയ, ഹൃദയ വാൽവ് എന്നിവയാണ് ദാനം നൽകിയത്. മകള്‍ ജീവനോടെയില്ലെങ്കിലും അഞ്ചുപേര്‍ക്ക് ജീവിതം നല്‍കാന്‍ അവള്‍ കാരണമായതിന്റെ ആശ്വാസത്തിലാണ് റോളിയുടെ പിതാവ് ഹർനാരായൺ പ്രത്ജാപതിയും അമ്മ പൂനം ദേവിയും.
English Summary: Six-year-old brain-dead girl returns to revive five: Roly becomes Mois’ youngest organ donor
You may like this video also