Site iconSite icon Janayugom Online

ബംഗളൂരുവില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ഐടി ഹബ്ബായ വൈറ്റ്ഫീൽഡിന് സമീപം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പട്ടാന്തൂർ അഗ്രഹാരയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. ജനുവരി 5 മുതൽ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഇൻജമുൽ ഷെയ്ഖ് പൊലീസിൽ പരാതി നൽകിയിരുന്നു. തങ്ങളുടെ അയൽവാസിയായ യുസഫ് മീർ എന്നയാൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ ഓടയിൽ കണ്ടെത്തിയത്.

കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ ലൈംഗിക അതിക്രമം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഒളിവിൽ പോയ പ്രതി യുസഫ് മീറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

Exit mobile version