ഓയൂരിലെ ആറുവയസുകാരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടിലെത്തിക്കും. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം തട്ടിക്കൊണ്ടുപോയെന്ന സംശയിക്കുന്നവരുടെ പുതിയ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.
കുട്ടിയെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തും. കുഞ്ഞിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ്
ഇത്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും രേഖാ ചിത്രം തയ്യാറാക്കിയത്. രേഖാ ചിത്രം ഇന്നുതന്നെ കൊല്ലം എസിപി കൊട്ടാരക്കരയിലെ അന്വേഷണസംഘത്തിന് കൈമാറി.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്റെ ഫ്ലാറ്റില്‍ പരിശോധന നടത്തി. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിലാണ് പരിശോധന. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയുടെ അച്ഛന്‍ ജോലി ചെയ്തിരുന്നത്.
തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.
English Summary:Six-year-old girl leaves hospital; Two women in the group were said to have left the document
You may also like this video