ചിറ്റൂരിൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ സംശയാസ്പദമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ രാവില 11 മണിയോടെയാണ് സുഹാനെ വീട്ടിൽ നിന്ന് കാണാാതാകുന്നത്. 21 മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ വീടിന് 800 മീറ്റർ മാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി എങ്ങനെ ഇത്രയും ദൂരം എത്തി എന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.
ചിറ്റൂരിൽ ആറുവയസുകാരൻ സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്

