Site icon Janayugom Online

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം. കേരളം അടക്കം പല സംസ്ഥാനങ്ങളും ഇത് നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിര്‍ദേശം നല്‍കിയത്.
കേരളത്തില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ മാത്രമാണ് ആറ് വയസ് നിര്‍ദേശം നടപ്പാക്കിയത്. 

സംസ്ഥാന സിലബസ് പിന്തുടരുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്‌ഡഡ് സ്കൂളുകളിലും സിബിഎസ്ഇ സ്കൂളുകളിലും മറ്റും അഞ്ച് വയസില്‍ തന്നെ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്നുണ്ട്. 

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പല സ്കൂളുകളിലും ആരംഭിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആറ് വയസ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

Eng­lish Sum­ma­ry: Six years for first class entry; The Cen­ter asked the states to imple­ment the order

You may also like this video

Exit mobile version