ഹോംവര്‍ക്ക് ചെയ്തില്ലെന്നാരോപിച്ച് ആറാംക്ലാസുകാരനെ ട്യൂഷന്‍ ക്ലാസിലെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. അധ്യാപകന്‍ റിയാസിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. പട്ടത്താനത്തെ ട്യൂഷന്‍ സെന്ററില്‍ വച്ചാണ് കുട്ടിക്ക് മര്‍ദനമേറ്റത്. ട്യൂഷന്‍ സെന്ററിന്റെ നടത്തിപ്പുകാരനാണ് റിയാസ്. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടിയെ അടിച്ചത്. ഹോംവര്‍ക്ക് ചെയ്യാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
മര്‍ദനമേറ്റ വിദ്യാര്‍ത്ഥി ഹോംവര്‍ക്ക് ചെയ്തെന്ന് കള്ളം പറഞ്ഞെന്നാണ് അധ്യാപകന്‍ പറയുന്നത്. കുട്ടിയുടെ കാലിലും തുടയിലുമടക്കം അടികൊണ്ട നിരവധി പാടുകളുണ്ട്. ഒരേസ്ഥലത്തുതന്നെ 15 തവണയോളം വടികൊണ്ട് അടിച്ചതിന്റെ ഫലമായി പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണെന്ന് പിതാവ് രാജീവന്‍ പറഞ്ഞു.
ട്യൂഷന്‍ കഴിഞ്ഞ് മകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ണെല്ലാം ചുവന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു. മകളാണ് അടിയേറ്റ പാടുകള്‍ കണ്ടത്.
തുടര്‍ന്ന് താന്‍ കടയില്‍ നിന്നെത്തി മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് രാജീവന്‍ പറഞ്ഞു. സംഭവമറിഞ്ഞ് അധ്യാപകനെ വിളിച്ചപ്പോള്‍ അധ്യാപകരാകുമ്പോള്‍ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടി.
കുട്ടിയ ആശുപത്രിലെത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരമാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. ട്യൂഷന്‍ സെന്റര്‍ അടച്ചിട്ട നിലയിലാണ്. ഇവിടേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു.
English Summary: sixth class student brutally beaten ; A case was filed against the teacher
You may also like this video