Site iconSite icon Janayugom Online

കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി ആറാം ക്ലാസുകാരി

കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് മുടി ദാനം ചെയ്തുകൊണ്ട് തെക്കില്‍പറമ്പ ജി യു പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനന്യ മുരളീധരന്‍. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ദാനം നല്‍കി സാമൂഹ്യ പ്രതിബന്ധതയുടെ പുത്തന്‍ മാതൃകയാണ് അനന്യ തീര്‍ത്തത്.

സിപിഐ ചട്ടംഞ്ചാല്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി മുരളീധരന്റെയും പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഷിജിലിയുടെയും മകള്‍ അനന്യ മുരളീധരന്‍. മുടി എഐവൈഎഫ് ചെമ്മനാട് മേഖലാ സെക്രട്ടറി നവീന്‍ തലക്ലായി ഏറ്റുവാങ്ങി. ചട്ടംഞ്ചാല്‍ യൂണിറ്റ് പ്രസിഡന്റ് സുധീഷ്, സെക്രട്ടറി വിനീത് എന്നിവര്‍ പങ്കെടുത്തു.

Eng­lish sum­ma­ry; Sixth grad­er donates hair to can­cer patients

You may also like this video;

Exit mobile version