Site iconSite icon Janayugom Online

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച അറുപതുകാരന് 20 വ​ർ​ഷ​ത്തെ കഠിനതടവ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 60കാ​ര​ന് 20 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ട​വ പാ​റ​യി​ൽ സ്വ​ദേ​ശി ര​വി​ച​ന്ദ്ര​നാ​ണ്(60) കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക്(​പോ​ക്‌​സോ) കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ 25,000 രൂ​പ കു​ട്ടി​യു​ടെ അ​മ്മ​യ്‌​ക്ക് ന​ൽ​കാ​നും കോ​ട​തി വിധിച്ചിട്ടുണ്ട്.

2017 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ര​വി​ച​ന്ദ്ര​ൻ വീ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ക​ണ്ണും ക​യ്യും കെ​ട്ടി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ചാ​ര​ണ​യ്‌​ക്ക് മു​ൻ​പ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടേ​യും മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കണ്ടെത്തുകയായിരുന്നു.

eng­lish summary;Sixty-year-old man sen­tenced to 20 years in prison for molest­ing men­tal­ly ill girl

you may also like this video;

Exit mobile version