Site iconSite icon Janayugom Online

വീട്ടുമുറ്റത്ത് കേടുകൂടാതെ കിടന്ന കൂറ്റൻ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

യുറോപ്പില്‍ ഏറ്റവും വലിയ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പോർച്ചു​ഗീസുകാരന്റെ വീട്ടുമുറ്റത്താണ് അസ്ഥികൂടം കണ്ടെത്തിയത്. 2017 ‑ൽ പോർച്ചുഗലിലെ പോംബലിൽ തന്റെ വസ്തുവില്‍ പണിതുടങ്ങിയത്. സോറോപോഡിന്റെ ഫോസിലൈസ് ചെയ്ത അസ്ഥികൂടം അവിടെ നിന്ന് കണ്ടെത്തിയത്.
പോർച്ചുഗൽ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ അടുത്തിടെ സോറോപോഡിന്റെ നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
കണ്ടെത്തിയ ദിനോസറിന് 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരുന്നുവെന്ന് കരുതാം. 

സോറോപോഡുകൾ എല്ലാ ദിനോസറുകളിലും വച്ച് ഏറ്റവും വലുതും ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വലിയ കരയിലെ മൃഗവുമായിരുന്നു. ചെടികളാണ് ഇവ ഭക്ഷിച്ചത്. അസ്ഥികൂടം കേടുകൂടാതെയിരുന്നതിനാൽ കൂടുതൽ ഭാ​ഗങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പാലിയന്റോളജിസ്റ്റുകൾ.
അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത് തുപോലെ തന്നെയാവും അവ ചത്തിരിക്കുക എന്നും ​ഗവേഷകർ പറഞ്ഞു. 160 — 100 മില്ല്യൺ വർഷങ്ങൾക്ക് മുമ്പാണ് സോറോപോഡുകൾ ഇവിടെ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.

Eng­lish Summary:skeleton of a huge dinosaur was found in the backyard
You may also like this video

Exit mobile version