1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത 282 ഇന്ത്യൻ സൈനികരുടെ അസ്ഥികൂടങ്ങൾ അമൃത്‌സറിനു സമീപത്ത് നിന്ന് കണ്ടെത്തി. പഞ്ചാബ് സർവകലാശാലയിലെ ആന്ത്രോപോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെ എസ് സെഹ്‌രാവത് സംഘവും നടത്തിയ ഖനനത്തിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. പന്നിയുടേയും പശുവിന്റെയും മൃഗക്കൊഴുപ്പാണ് കാട്രിഡ്ജുകളില്‍ ഉപയോഗിക്കുന്നതിനെതിരെ സൈനികർ കലാപം നടത്തിയതായി പറയപ്പെടുന്നു.നാണയങ്ങള്‍, മെഡലുകള്‍, ഡിഎന്‍എ പരിശോധന, നരവംശശാസ്ത്രം എന്നിവയെല്ലാം അവശിഷ്ടങ്ങള്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത സൈനികരാണെന്ന് പഠനത്തില്‍ തെളിഞ്ഞത്.
1857ൽ ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനിടെ കൊല്ലപ്പെട്ട 282 ഇന്ത്യൻ സൈനികരുടേതാണ് ഈ അസ്ഥികൂടങ്ങൾ. അമൃത്സറിനടുത്തുള്ള അജ്നാലയിൽ മതപരമായ കെട്ടിടത്തിന് താഴെയുള്ള കിണറ്റിൽ നിന്ന് കുഴിച്ചെടുത്തതാണ് ഇവയെന്ന് അസിസ്റ്റന്റ് ഫ്രൊഫസര്‍ പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ട ചില ഇന്ത്യൻ ശിപായിമാർ മതവിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി പന്നിയിറച്ചിയും ബീഫും ഗ്രീസ് ചെയ്ത വെടിയുണ്ടകൾ ഉപയോഗിക്കുന്നതിനെതിരെ കലാപം നടത്തിയിരുന്നുവെന്ന് പറയുന്നു.
English Summary:Skeletons of more than 200 soldiers found in Punjab
You may also like this video