Site iconSite icon Janayugom Online

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് ; 5 ഷട്ടറുകൾ അടച്ചു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.90 അടിയാണ് നിലവില്‍ ജലനിരപ്പ് . 30 സെ മി വീതം നാല് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട് .ഇതില്‍ 2300 ഘനയടി വെള്ളമാണ് തമിഴ്‍നാട് കൊണ്ട് പോകുന്നത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൽ തുറന്നിരുന്ന 5 ഷട്ടറുകൾ അടച്ചു.

ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാട് ഇന്നലെ പുലർച്ചെ ഷട്ടറുകൾ തുറന്നു. പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു. വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാ​ഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്രച ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹ​ചര്യം നേരിടാൻ കേരളം സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.52 അടിയായി ഉയർന്നു. ഇവിടെ നിന്നും പരമാവധിവെള്ളം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. 2401 അടിയായാൽ ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും.
Eng­lish summary;Slight decrease in water lev­el in Mul­laperi­yar Dam
You may also like this video;

Exit mobile version