Site iconSite icon Janayugom Online

സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശസ്ത്രക്രിയക്ക് വിധേയനായ റുഷ്ദി സംസാരിച്ചു തുടങ്ങിയെന്നും മുറിയില്‍ അല്‍പ ദൂരം നടന്നുവെന്നും സൂചനയുണ്ട്. അതിനിടെ, റുഷ്ദിയെ കുത്തിയ സംഭവത്തില്‍ പ്രതി ഹാദി മറ്റാര്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു.

പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് ഷറ്റോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ഒരു ചടങ്ങിനിടെ വേദിയിലേക്കെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിയത്.

Eng­lish sum­ma­ry; Slight improve­ment in Salman Rushdie’s health

You may also like this video;

Exit mobile version