സ്വര്‍ണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 240 ഇന്ന് രൂപയാണ് കുറഞ്ഞത്. 84,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 10,575 രൂപയാണ് . ഇന്നലെ രണ്ട് തവണ സ്വർണവില വർധിച്ചിരുന്നു. രാവിലെ 83,000 കടന്ന സ്വർണവില ഉച്ചയ്ക്ക് ആയിരം രൂപ കൂടെ കൂടി 84,000യായി ഉയര്‍ന്നു.
ഈ മാസം ആദ്യം 77,640 രൂപയായിരുന്ന സംസ്ഥാനത്തെ സ്വര്‍ണവില സെപ്തംബര്‍ 9 ന് 80,000 പിന്നിട്ടു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 84,840രൂപയായിരുന്നു ഇന്നലത്തെ സ്വർണവില.

