Site icon Janayugom Online

ചൂടിന് നേരിയ ആശ്വാസം: രണ്ടു ദിവസം വേനല്‍മഴ

rain

സംസ്ഥാനത്ത് വേനൽച്ചൂടിന് നേരിയ ആശ്വാസം. കോട്ടയം ജില്ലയിലെ 36.5 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില. കഴിഞ്ഞ ദിവസം ഇത് 38 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
തെക്കൻ കേരളത്തിൽ ബുധനാഴ്ച വരെ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വേനൽമഴ ലഭിക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച ഈ ജില്ലകൾക്കു പുറമേ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

Eng­lish Sum­ma­ry: Slight relief from the heat: two days of sum­mer rain

You may also like this video

Exit mobile version