ഇന്നലെ വൻ കുതിപ്പ് നടത്തിയ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 93,760 രൂപയായി. ഇന്നലെ ഇത് 94,320 രൂപയായിരുന്നു. ഗ്രാമിന് 70 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 11,720 രൂപയാണ് വില. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 11,790 രൂപയായിരുന്നു.
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പവന് 560 രൂപ കുറഞ്ഞു

