സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ നേരിയ ആശ്വാസം. പവന് 80 രൂപ മാത്രമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 74,440 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് പണിക്കൂലിയോടുകൂടി 80,500 രൂപ നൽകണം. ഡോളർ ഉയർന്നതോടെയാണ് ഇന്ന് സ്വർണവിലയില്‍ ഇടിവുണ്ടായത്.
യൂറോ, യെൻ, പൗണ്ട്, സ്വിസ് ഫ്രാങ്ക് തുടങ്ങിയ എതിരാളികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% ഉയർന്ന് 97.86ൽ എത്തിയതാണ് സ്വർണത്തിന് തിരിച്ചടിയായത്. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ 5 രൂപ കുറഞ്ഞ് 7,700 രൂപയായപ്പോൾ ഒരുവിഭാഗം വ്യാപാരികൾ നൽകിയ വില ഗ്രാമിന് 5 രൂപ കുറച്ച് 7,640 രൂപയാണ്. വരുംദിവസങ്ങൾ സ്വർണവില കൂടാനുള്ള സാധ്യതയുണ്ട്. രണ്ടാഴ്ചയായി തുടര്‍ച്ചയായി ഉയർന്ന വിലയാണ് ഇപ്പോൾ കുറഞ്ഞത്.

