Site iconSite icon Janayugom Online

ഐപിഎൽ മത്സരത്തിനിടെ കെജ്‌രിവാളിനെ പിന്തുണച്ച് മുദ്രാവാക്യം: ആറ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

iplipl

ഐപില്‍ മത്സരത്തിനിടെ കെജ്‌രിവാളിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച ആംആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലെ ആറുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കിയത്. 

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിനിടെ ‘ജയിൽ കാ ജവാബ് വോട്ട് സേ’ എന്നെഴുതിയ ടീ ഷർട്ടുകൾ ധരിച്ച ഛത്ര യുവ സംഘർഷ് സമിതിയിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിലരെ ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം വിദ്യാര്‍ത്ഥികളെ വിട്ടയക്കുമെന്ന്” മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പിന്തുണയ്ക്കുന്ന എഎപിയുടെ പ്രചാരണമാണ് ‘ജയിൽ കാ ജവാബ് വോട്ട് സേ’.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 25ന് നടക്കും.

Eng­lish Sum­ma­ry: Slo­gan in sup­port of Kejri­w­al dur­ing IPL match: Six stu­dents arrested

You may also like this video

Exit mobile version