Site iconSite icon Janayugom Online

പന്ന്യൻ രവീന്ദ്രന് എസ് എം നൂഹ് സ്മാരക അവാർഡ്

കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കേരള മുസ്ലിം ജമാഅത്ത് കൗ­ൺസിൽ സ്ഥാപകനുമായ എസ് എം നൂഹ് ചരമ വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ സംശുദ്ധ രാഷ്ട്രീയ നേതാവിനുള്ള അവാർഡ് സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്. 20,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം രണ്ടാം വാരം അവാർഡ് നൽകുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ അഡ്വ. എം എ സിറാജുദ്ദീനും കൺവീനർ എം എസ് ഫൈ­സൽ ഖാനും അറിയിച്ചു. 

Exit mobile version