Site iconSite icon Janayugom Online

ചെറിയ ബജറ്റ് സിനിമകൾക്കും തിയേറ്ററുകളിൽ പ്രൈം ടൈം ഷോ നൽകും; ഫിലിം ചേംബര്‍

ചെറിയ ബജറ്റ് സിനിമകൾക്കും തിയേറ്ററുകളിൽ പ്രൈം ടൈം ഷോ നൽകാൻ നിർണായക നീക്കവുമായി ഫിലിം ചേംബർ. വീക്കെന്റുകളിൽ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള ഷോ നൽകാനാണ് തീരുമാനം. നിർമാതാക്കളും തിയേറ്ററുകൾ ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. 

ഓ​ഗസ്റ്റ് അവസാനം വരെ ഇറങ്ങിയ സിനിമകളിൽ പത്തിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് ബോക്സ്‌ഓഫീസിൽ വലിയ വിജയം നേടാനായത്. ബാക്കി സിനിമകൾ പരാജയമായിരുന്നു. ഈ ഘട്ടത്തിലാണ് ചെറിയ സിനിമകൾക്ക് പ്രൈം ടൈം ഷോ നൽകാൻ ഫിലിം ചേംബറിൻ്റെ തീരുമാനം. വെള്ളി, ശനി, ഞായ‍ർ ദിവസങ്ങളിൽ വൈകീട്ട് ആറ് മണിക്ക് ശേഷം ഒരു ഷോ എങ്കിലും വീക്കെൻഡിൽ ഉറപ്പാക്കുകയാണ് ഇപ്പോൾ ഫിലിം ചേംബ‍ർ ചെയ്യുന്നത്. 

Exit mobile version