Site iconSite icon Janayugom Online

തകര്‍ത്തടിച്ച് മുംബൈ ഇന്ത്യന്‍സ്; ഗുജറാത്ത് ജയന്റ്സിന് 214 റണ്‍സ് വിജയലക്ഷ്യം

വനിതാ പ്രീമിയര്‍ ലീഗില്‍ ഫൈനല്‍ ലക്ഷ്യമിട്ട് പ്ലേ ഓഫ് പോരാട്ടത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ സ്കോര്‍. ടോസ് നേടിയ ഗുജറാത്ത് ജയന്റ്സ് മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഹെയ്‌ലി മാത്യൂസിന്റെയും നറ്റ് സിവര്‍ ബ്രന്റിന്റെയും അര്‍ധസെഞ്ചുറി മികവില്‍ മുംബൈ നാല് വിക്കറ്റ് നഷ്ട­ത്തില്‍ 213 റണ്‍സ് നേടി. 

സ്കോര്‍ 26ല്‍ നില്‍ക്കെ യ­സ്തി­ക ഭാട്ടിയയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. 14 പന്തില്‍ 15 റണ്‍സെടുക്കാനെ താരത്തിന് കഴിഞ്ഞുള്ളു. പിന്നീടൊന്നിച്ച ഹെയ്‌ലി മാത്യൂസ്-നറ്റ് സിവര്‍ ബ്രന്റ് സഖ്യം സ്കോര്‍ വേഗത്തിലാക്കി. ഇരുവരും ചേര്‍ന്ന് 133 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. 50 പന്തില്‍ 77 റണ്‍സെടുത്താണ് ഹെയ്‌ലി മടങ്ങിയത്. മൂന്ന് സിക്സറും 10 ഫോറും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. 41 പന്തില്‍ 77 റണ്‍­സെ­ടു­ത്താ­ണ് നറ്റ് സിവിയര്‍ ബ്ര­ന്റും മട­ങ്ങിയത്. ഹര്‍മന്‍പ്രീത് കൗര്‍ 12 പന്തില്‍ 36 റണ്‍സ് നേടി. ഗുജറാത്തിനായി ഡാനിയേലെ ജിബ്സണ്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. 

Exit mobile version