കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെ യു പി എസ് റൂമിൽ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ പുക ശ്വസിച്ചാണോ രോഗികൾ മരിച്ചതെന്നതിനെ കുറിച്ച് വിദഗ്ധ സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടാവുക. തീപിടിത്തത്തെ തുടർന്ന് മെഡിക്കൽ കോളജിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന രോഗികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്ന സംഭവം; വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്

