Site iconSite icon Janayugom Online

‘മെഡിക്കൽ കോളജിൽ പുക ഉയർന്നത് ബാറ്ററികൾ കത്തിയതോടെ’; ഫയർഫോഴ്‌സ് റിപ്പോർട്ട്

മെഡിക്കൽ കോളജിൽ പുക ഉയർന്നത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്‌സ് റിപ്പോർട്ട്. യുപിഎസ് മുറിയിലെ മുപ്പത്തിയെട്ട് ബാറ്ററികളിൽ മുപ്പത്തിയേഴെണ്ണവും കത്തിയ നിലയിലാണ്. പുക ഉയരുന്നതിന് മുമ്പ് മെഡിക്കൽ കോളേജിൽ മൂന്ന് തവണ വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പുക ഉയർന്നത്. ബാറ്ററിയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version