Site iconSite icon Janayugom Online

പുക പരിശോധന: പുതിയ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം മതിയെന്ന് ഹൈക്കോടതി

പുതുതായി വാങ്ങുന്ന ബിഎസ്- 4, ബിഎസ്- 6 കാറ്റഗറികളിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വർഷം കഴിഞ്ഞു മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് ആറ് മാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്.

ആറു മാസത്തിനുശേഷം പുകപരിശോധന നടത്തണമെന്ന ഉത്തരവിനെതിരേ കൊച്ചി സ്വദേശി എസ് സദാനന്ദ നായിക്ക് നൽകിയ ഹർജിയിൽ ജസ്റ്റീസ് ദിനേഷ് കുമാർ സിങ്ങാണ് വിധി പറഞ്ഞത്. ബിഎസ്- 4, ബിഎസ്- 6 കാറ്റഗറികളിലുള്ള പുതിയ വാഹനങ്ങൾക്ക് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സർക്കാർ ഉത്തരവ് കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് ഹർജിക്കാരൻ വാദിച്ചു.

ഇത്തരം വാഹനങ്ങൾക്ക് രജിസ്ട്രേഷൻ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞു പുക പരിശോധന നടത്തിയാൽ മതിയെന്നാണ് കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 115 ന്റെ സബ് റൂൾ ഏഴിൽ പറയുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇതു ശരിവച്ചാണ് ഹൈക്കോടതി സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്.

Eng­lish Sum­ma­ry: Smoke test: HC says enough for new vehi­cles after one year
You may also like this video

Exit mobile version