ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളില്‍ പുകവലി മൂലമുണ്ടാകുന്ന കാന്‍സര്‍ ബാധിച്ച് ഓരോ വര്‍ഷവും 13 ലക്ഷം പേര്‍ മരിക്കുന്നതായി ലാന്‍സറ്റ് പഠനം. ഇ ക്ലിനിക്കല്‍ മെഡിസിന്‍ ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ലോകത്ത് ആകെയുണ്ടാകുന്ന കാന്‍സര്‍ മരണങ്ങളില്‍ പകുതിയിലധികവും ഈ രാജ്യങ്ങളിലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് പുറമെ ചൈന, യുകെ, ബ്രസീല്‍, റഷ്യ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.
പുകവലി, മദ്യപാനം, പൊണ്ണത്തടി, ഹ്യുമന്‍ പാപ്പിലോവൈറസ് (എച്ച്പിവി) ബാധ തുടങ്ങിയവ 20 ലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നതായി പഠനത്തില്‍ പറയുന്നു. ഒഴിവാക്കാവുന്ന മരണങ്ങളാണ് ഇതെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ഒരോ വര്‍ഷവും ജീവിതത്തില്‍ നിന്ന് മൂന്ന് കോടി വര്‍ഷത്തിന്റെ നഷ്ടവും ഇവയുണ്ടാക്കുന്നു. ഇതില്‍ രണ്ട് കോടി വര്‍ഷങ്ങള്‍ നഷ്ടമാകാന്‍ കാരണം പുകവലിയാണെന്നും പഠനത്തില്‍ പറയുന്നു.
ആഗോളതലത്തില്‍ ഓരോ രണ്ട് മിനിറ്റിലും സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച ഒരാള്‍ മരണത്തിന് കീഴടങ്ങുന്നതായി ലണ്ടന്‍ ക്വൂന്‍ മേരി യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ലക്ചറര്‍ ജുഡിത്ത് ഒഫ്മാന്‍ പറഞ്ഞു. ഇവരില്‍ 90 ശതമാനവും ദരിദ്ര്യ- ഇടത്തരം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൃത്യമായ പരിശോധനയിലൂടെയും എച്ച്പിവി വാക്സിന്റെ കൃത്യമായ ഉപയോഗത്തിലൂടെയും രോഗം പ്രതിരോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പ്രദേശങ്ങളില്‍ വിവിധ കാരണങ്ങളാണ് കാന്‍സര്‍ രോഗബാധവുണ്ടാക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ പുരുഷന്മാര്‍ക്കിടയിലെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേയുള്ള വിയോഗത്തിന് കാരണമാകുന്നത് തലയിലും കഴുത്തിലുമുണ്ടാകുന്ന കാന്‍സര്‍ ബാധയാണ്. സ്ത്രീകളില്‍ ഇത് ഗര്‍ഭാശയ കാന്‍സറാണ്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആയുസ് നഷ്ടമാക്കുന്നത് പുകവലിമൂലമുണ്ടാകുന്ന ശ്വാസകോശാര്‍ബുദമാണ്.
കാന്‍സര്‍ ബാധിച്ചുള്ള മരണത്തിലും നഷ്ടമാകുന്ന വര്‍ഷത്തിന്റെ കാര്യത്തിലും സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ വ്യത്യാസമുണ്ട്. പുകവലിയും മദ്യപാനവും പുരുഷന്മാര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ആയുസില്‍ കുറവ് വരുത്തുകയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സ (ഐഎആര്‍സി), ക്വീന്‍ മേരി യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍, കിങ്സ് കോളജ് ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സഹായത്താലാണ് പഠനം നടത്തിയത്.
English Summary:Smoking: 13 lakh people die from cancer every year
You may also like this video