Site iconSite icon Janayugom Online

കൊഡീന്‍ അടങ്ങിയ കഫ് സിറപ്പ് കള്ളക്കടത്ത് : യുപിയില്‍ 12 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ കേസെടുത്തു

കൊഡീന്‍ അടങ്ങിയ കഫ് സിറപ്പ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് യുപിയില്‍ 12 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ കൂടി കേസെടുത്തു. മുമ്പ്, 26 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തിരുന്നു. നവംബർ 15 ന് 26 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തതായി ഫുഡ് ആൻഡ് ഡ്ര​ഗ്സ് വകുപ്പിലെ ഇൻസ്പെക്ടർ ജനാബ് അലി പറഞ്ഞു.

ഇതേ സമയം തന്നെ സംശയാസ്പദമായ 12 സ്ഥാപനങ്ങളും കണ്ടെത്തി. ഈ 12 സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടതായും അതേ വിലാസങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് കടകൾ കണ്ടെത്തിയതായും അലി പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നടത്തിപ്പുകാർക്ക് വിശദീകരണം തേടി നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകാഞ്ഞതോടെയാണ് വെള്ളിയാഴ്ച കോട്‌വാലി പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്. 

Exit mobile version