ബാങ്കോക്കില്‍നിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ തായ് എയര്‍വേയ്‌സ് വിമാനത്തില്‍ ജീവികളുടെ കള്ളക്കടത്ത്. സംശയകരമായി കണ്ട ബാഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡി ബ്രാസ കുരങ്ങ്, രാജവെമ്പാലകള്‍, പെരുമ്പാമ്പുകള്‍, അള്‍ഡാബ്ര ആമകള്‍ എന്നിവയെ കണ്ടെത്തി.
ആദ്യത്തെ പാക്കേജില്‍ ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങിനെ കമ്‌ടെത്തി. ചോക്ലേറ്റുകള്‍ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്. അടുത്ത പെട്ടിയില്‍ 15 രാജവെമ്പാലകളും മറ്റൊരു പെട്ടിയില്‍ അഞ്ച് പെരുമ്പാമ്പുകളും. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍ എന്നിങ്ങനെയാണ് കണ്ടെത്തിയത്.
ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ ഇവയെ ബാങ്കോക്കിലേക്ക് തിരിച്ചയച്ചു. ചെന്നൈയില്‍ പാഴ്‌സല്‍ സ്വീകരിക്കേണ്ടിയിരുന്ന ആളെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.
English summary; Smuggling of live animals at the airport
You may also like this video;