Site iconSite icon Janayugom Online

കമ്പ്യൂട്ടർ യുപിഎസ് നുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്ത്; കൊല്ലം സ്വദേശി പിടിയിൽ

കമ്പ്യൂട്ടർ യുപിഎസ് നുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തിയ യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ സിൽവസ്റ്റർ (36) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. 110 ഗ്രാം എം ഡി എം എ യും ഗോൾഡൻ ഷാമ്പെയിനും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ബംഗളുരു കന്യാകുമാരി എക്സ്പ്രസിൽ പേട്ട സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടി കൂടിയത്. 

ട്രെയിനിറങ്ങി പ്രധാനവഴി ഒഴിവാക്കി പ്ലാറ്റ്ഫോമിൻ്റെ അറ്റത്തെ ഇടവഴി വഴി പോയപ്പോഴാണ് ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്. കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ 3 പൊതികളിലായി ഒളിപ്പിച്ച നിലയിൽ 110 ഗ്രാം സിന്തറ്റിക് ലഹരിയാണ് കണ്ടെടുത്തത്. എം ഡി എം എ യെക്കാൾ വീര്യം കൂടിയ ഗോൾഡൻ ഷാംപെയിന് കോടികളാണ് വില. 

Exit mobile version