യുവതിയുടെ ചെവിയിൽ പാമ്പ് കുടുങ്ങിയ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചെവിയിൽ കുടുങ്ങിയ പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ എവിടെയാണ് സംഭവം നടന്നതെന്നോ, എങ്ങനെയാണ് യുവതിയുടെ ചെവിയില്‍ പാമ്പ് കയറിയതെന്നോ വീഡിയോയില്‍ പറയുന്നില്ല. പാമ്പിനെ പുറത്തെടുക്കുന്നത് കാണിക്കാതെയുമാണ് വീഡിയോ അവസാനിക്കുന്നത്.
എങ്ങനെയാണ് പാമ്പ് ചെവിയിൽ കയറിപറ്റിയതെന്ന് അതിശയിക്കുകയാണ് സോഷ്യൽ മീഡിയ. ചിലർ ഇത് വ്യാജ വീഡിയോ ആണെന്ന് പറയുന്നുണ്ടെങ്കിലും വീഡിയോയുടെ യാഥാർത്ഥ്യം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല.
English Summary: Snake gets trapped in a woman’s ear
You may also like this video