ബോംബെ ഹൈക്കോടതി ജസ്റ്റീസിന്റെ ചേംമ്പറില്‍ നിന്നും പാമ്പിനെ പിടികൂടി. ജസ്റ്റീസ് എന്‍.ആര്. ബോര്‍കറിന്റെ ചേംമ്പറില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. വിഷമുള്ളയിനം പാമ്പാണോ ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംഭവം നടക്കുന്ന ‚സമയം ചേമ്പറില്‍ ജസ്റ്റിസ് ഉണ്ടായിരുന്നില്ല. പാമ്പിനെ കണ്ടയുടനെ കോടതി ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സർപ്പമിത്ര എന്ന എൻജിഒയുമായി ബന്ധപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ സുരക്ഷിതമായ സ്ഥലത്ത് തുറന്ന് വിടുമെന്ന് സർപ്പമിത്ര അറിയിച്ചു.
കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെർച്വലായാണ് മഹാരാഷ്ട്രയിലെ കോടതികളിൽ വാദം കേൾക്കുന്നത്. അതുകൊണ്ട് തന്നെ പാമ്പിനെ കണ്ടെത്തുന്ന സമയത്ത് കോടതിക്കുള്ളിൽ അഭിഭാഷകരാരും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം കോടതിക്കുള്ളിൽ ഒരു കുരങ്ങനെയും ഇത്തരത്തിൽ കണ്ടിരുന്നു.
english summary; Snake in the chambers of the Bombay High Court
you may also like this video;