നിശാപാര്‍ട്ടിയില്‍ വിഷപ്പാമ്പുകളെയും പാമ്പിന്‍ വിഷവും ഉപയോഗിച്ച ബിഗ്ബോസ് താരവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ പൊലീസ് കേസ്. സംഭവത്തില്‍ അഞ്ചുപേരെ നോയ്ഡ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നോയ്ഡയിലെ ഫാം ഹൗസുകളില്‍ പാമ്പിന്‍ വിഷവും മയക്കുമരുന്നുകളും ഉപയോഗിക്കുന്നതായും പാമ്പുകളെ ഉപയോഗിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്‌തെന്നും ആരോപിച്ച് പീപ്പിള്‍ ഫോര്‍ അനിമല്‍ (പിഎഫ്‌എ) എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ഗൗരവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. മനേക ഗാന്ധി നേതൃത്വം വഹിക്കുന്ന പിഎഫ്‌എയ്ക്ക് ഇതേക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുകയും ഉപഭോക്താവെന്ന വ്യാജേന ഇയാളെ ബന്ധപ്പെടുകയുമായിരുന്നു. സെക്ടര്‍ ‑51 സെവ്‌റോണ്‍ ബാങ്ക്വറ്റ് ഹാള്‍ റെയ്ഡ് ചെയ്താണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് എല്‍വിഷിന്റെ പേര് ലഭിച്ചത്.
20 മില്ലിലിറ്റര്‍ പാമ്പിന്‍ വിഷവും, അഞ്ച് മൂര്‍ഖൻ അടക്കം ഒമ്പത് പാമ്പുകളെയും പൊലീസ് പിടിച്ചെടുത്തു.
English Summary: Snake venom at night party; Case against YouTuber
You may also like this video