എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിന് എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ അംഗീകാരം. തുടര്‍ചര്‍ച്ചകള്‍ക്കായി യോഗം വൈസ് പ്രസിഡന്റ് കൂടീയായ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി.ഐക്യത്തിന് കാഹളം മുഴക്കിയത് എൻഎസ്എസ് നേതൃത്വമാണെന്നും വികാരപരമായാണ് കമ്മിറ്റി ഈ വിഷയം എടുത്തിട്ടുള്ളതെന്നും എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്എൻഡിപി യോഗത്തിന് ഒരുസമുദായത്തോടും ഒരു വിരോധവുമില്ല. മുസ്ലിം ലീഗിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോൾ മുസ്ലിം സമുദായത്തോടുള്ള വിരോധമായി വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നത് എസ്എൻഡിപിയുടെ ശൈലിയല്ല. എല്ലാ സമുദായങ്ങളോടും സമന്വയത്തോടും സൗഹാർദത്തോടും കൂടി മുന്നോട്ടുപോകണമെന്ന് ചിന്തിക്കുന്ന സംഘടനയാണ് എസ്എൻഡിപി. യോഗമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

