Site iconSite icon Janayugom Online

സ്‌നേഹ ഹസ്തം പദ്ധതിക്ക് ഇന്ന് തുടക്കം

വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌നേഹ ഹസ്തം പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും. ആദിവാസി ജനതയ്ക്ക് ആരോഗ്യ സേവനങ്ങള്‍ നേരിട്ട് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് സ്‌നേഹ ഹസ്തം പദ്ധതി ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 100 ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് വഴുതക്കാട് വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. പിന്നാക്കക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍ അധ്യക്ഷനാകും. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 30 ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഈ ക്യാമ്പുകളില്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ നിന്നുള്ള വിദഗ്ധര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ പരിശോധന നടത്തും. പട്ടികവര്‍ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

Eng­lish Summary:Sneha Has­tam project start­ed today
You may also like this video

Exit mobile version