Site iconSite icon Janayugom Online

എവറസ്റ്റില്‍ മഞ്ഞുവീഴ്ച; ഒരു മരണം, ആയിരത്തിലധികം പർവതാരോഹകർ കുടുങ്ങി കിടക്കുന്നു

എവറസ്റ്റിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ ഒരു മരണം. ടിബറ്റൻ ചരിവുകളിലാണ് കഴി‍ഞ്ഞ ദിവസങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ടായത്. നിരവധി പേരെ കാണാതായതായും140 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചൈനയുടെ ഭാ​ഗത്തുള്ള കർമ താഴ്വരയിൽ ആയിരത്തിലധികം പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. പര്‍വതാരോഹകര്‍ പങ്കുവച്ച വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് എവറസ്റ്റിന്റെ കിഴക്കൻ ചരിവുകളിൽ രൂക്ഷമായ മഞ്ഞുവീഴ്ച ആരംഭിച്ചത്. പർവതാരോഹകർക്ക് ഏറ്റവും പ്രിയപ്പെട്ട ഇവിടം ശരാശരി 4,200 മീറ്റർ (13,800 അടി) ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 350 പർവതാരോഹകരെയാണ് ഖുഡാങ്ങിൽ എത്തിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. 

Exit mobile version