Site iconSite icon Janayugom Online

തുര്‍ക്കിയിലും സമൂഹമാധ്യമ നിയന്ത്രണം

തുര്‍ക്കിയിലെ ഒന്നിലധികം നെറ്റ്‍വര്‍ക്കുകളില്‍ എക്സ്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് , ടിക് ടോക്ക്, വാട്സ്ആപ്പ് എന്നിവയുൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശം നിയന്ത്രിച്ചിട്ടുണ്ടെന്ന് ആഗോള ഇന്റർനെറ്റ് മോണിറ്ററായ നെറ്റ്ബ്ലോക്സ്. പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) റാലികൾക്ക് ആഹ്വാനം ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് നെറ്റ്ബോക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച മുതലാണ് പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനത്തിന് തടസം നേരിട്ടത്. 

ഇന്റർനെറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് ചുമതലയുള്ള തുര്‍ക്കിയുടെ ആക്‌സസ് പ്രൊവൈഡേഴ്‌സ് യൂണിയൻ, നിയന്ത്രണങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് തയ്യിപ് എർദോഗന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായ ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലു ഉൾപ്പെടെ നൂറുകണക്കിന് അംഗങ്ങളെ ലക്ഷ്യമിട്ട് മാസങ്ങൾ നീണ്ട നിയമനടപടികള്‍ക്കു പിന്നാലെയാണ് സിഎച്ച്പി റാലിക്ക് ആഹ്വാനം ചെയ്തത്. എർദോഗനെതിരായ തെരഞ്ഞെടുപ്പ് ഭീഷണികൾ ഇല്ലാതാക്കാനും പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുമുള്ള രാഷ്ട്രീയ ശ്രമങ്ങളാണ് നിയമനടപടികളെന്ന് സിഎച്ച്പി ചൂണ്ടിക്കാട്ടി. 

Exit mobile version