Site iconSite icon Janayugom Online

കുട്ടികള്‍ക്കിടയിലെ സമൂഹമാധ്യമ ഉപയോഗം ഉയരുന്നു; പഠനം

കുട്ടികള്‍ക്കിടയിലെ സമൂഹമാധ്യമ ഉപയോഗം ഉയരുന്നതായി പഠനം. ഒൻപത് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കിടയിലെ മൊബൈല്‍ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടെയും ഉപയോഗം രക്ഷാകര്‍ത്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നതായും പഠനം പറയുന്നു. ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികള്‍ക്കിടയില്‍ ക്ഷമയില്ലായ്മ, ദേഷ്യം, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ്, തലവേദന, കണ്ണിനും നടുവിനും പ്രശ്നം, ഉത്കണ്ഠ, മാനസിക പിരിമുറുക്കം, ആശയവിനിമയ പ്രശ്നം, മന്ദത എന്നിവ ഉണ്ടാക്കുന്നതായി ഇതുസംബന്ധിച്ച സര്‍വേ കണ്ടെത്തി. 

ചില കുട്ടികളില്‍ വിഷാദ രോഗത്തിനും ഇത് കാരണമാകുന്നു. ലഭിച്ച 12,017 പ്രതികരണങ്ങളില്‍ 37ശതമാനം കുട്ടികള്‍ അവരുടെ സമയത്തിന്റെ ഏറിയ ഭാഗവും വീഡിയോകള്‍ക്കായും ഒടിടിയിലും ചെലവഴിക്കുന്നതായി കണ്ടെത്തി. 35 ശതമാനം സമൂഹമാധ്യമ ഉപയോഗത്തിനായും 33 ശതമാനം ഓണ്‍ലൈൻ ഗെയിമുകള്‍ക്കായും 10 ശതമാനം മറ്റ് ഓണ്‍ലൈൻ പ്രവര്‍ത്തനങ്ങള്‍ക്കായും നീക്കിവയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എട്ട് ശതമാനം കുട്ടികള്‍ ഇത്തരം ഉപകരണങ്ങളില്‍ അടിമപ്പെട്ടിട്ടില്ല എന്നും രണ്ട് ശതമാനം കൃത്യമായി നിര്‍വചിക്കാൻ ആയില്ല എന്നും പഠനത്തില്‍ പറയുന്നു. 

296 ജില്ലകളില്‍ നിന്നുള്ള 46,000 ഇന്ത്യൻ രക്ഷാകര്‍ത്താക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഒമ്പത് മുതല്‍ 17 വയസ്സുവരെയുള്ള 11,507 കുട്ടികളില്‍ 46 ശതമാനം രണ്ട് മുതല്‍ ആറ് മണിക്കൂര്‍ വരെയും 15 ശതമാനം ആറ് മണിക്കൂറിന് മുകളിലും 39 ശതമാനം ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയും സമയം ഇത്തരം ഉപകരണങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നും പഠനം കണ്ടെത്തി. 

Eng­lish Summary:Social media use among chil­dren is on the rise
You may also like this video

Exit mobile version