ബി ആര്‍ അംബേദ്ക്കർ വിഭാവനം ചെയ്ത ഭരണഘടനയില്‍ സോഷ്യലിസവും, സെക്കുലറിസവും അന്തര്‍ലീനമാണെന്ന് ഭരണഘടനാ വിദഗ്ധനും, ലോക്സഭ മുന്‍ സെക്രട്ടറി ജനറലുമായ പിഡിപി ആചാരി. ആര്‍എസ് എസിന്റെ നിലപാട് തെറ്റാണെന്നും ഭരണഘടനയുടെ ഉള്ളിലേക്ക് കടന്നു ചെല്ലുന്നര്‍ക്ക് മാത്രമേ ഇത് മനസിലാകുവെന്നും പിഡിപി ആചാരി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
പൂവിന് സുഗന്ധം പോലെ ഇവ രണ്ടും ഭരണഘടനയിൽ നിന്നും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ആർ എസ് എസ് ഭാരതാംബ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഭാരതാംബ ഭരണഘടനയിൽ അംഗീകരിക്കപ്പെട്ട പ്രതീകമല്ലെന്നും പറഞ്ഞു. നിയമങ്ങളിലോ സർക്കാർ രേഖകളിലോ ഭാരതാംബ എന്ന ഒന്നില്ല. ഗവർണർക്ക് ഭാരതാംബയുടെ ഫോട്ടോ സ്വകാര്യമുറിയിൽ വെയ്ക്കാം. പൊതു പരിപാടികളിൽ നിർബന്ധിക്കാൻ ഭരണഘടനപരമായ അവകാശമില്ലെന്നും. പൊതു പരിപാടിയുടെ പ്രോട്ടോകോൾ തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

