Site iconSite icon Janayugom Online

മൃദുഹിന്ദുത്വനിലപാട്; സംസ്ഥാനകോണ്‍ഗ്രസില്‍ സുധീരന്‍-സതീശന്‍ പോര്

കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ തനിക്കുള്ള അതൃപ്തി മുതിര്‍ന്ന നേതാവും ‚മുന്‍ കെപിസിസി പ്രസിഡന്‍റുമായ വി എം സുധീരന്‍. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തില്‍ മാറ്റം വരുത്തണം എന്ന് വിഎംസുധീരന്‍ ആവശ്യപ്പെട്ടു. ചിന്തന്‍ ശിബിരത്തിലേക്ക് പരിഗണിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം വി എം സുധീരന്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും പിന്തുടര്‍ന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തു എന്ന് അദ്ദേഹം ആരോപിച്ചു.മൃദുഹിന്ദുത്വ സമീപനമാണ് സമീപകാലത്തായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത് എന്നും സംഘപരിവാറിന്റെയും ബി ജെ പിയുടെയും തീവ്രഹിന്ദുത്വ നിലപാടിനെ പ്രതിരോധിക്കാന്‍ മൃദുഹിന്ദുത്വത്തിലൂടെ കഴിയില്ല എന്നും സുധീരന്‍ വ്യക്തമാക്കി. രാഷ്ടീയ സാമ്പത്തിക നയങ്ങളുടെ അപര്യാപ്തത കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായുന്നും വി എം സുധീരന്‍ പറഞ്ഞു.

സുധീരന്റെ അഭിപ്രായങ്ങള്‍ പരിഗണിക്കാം എന്ന് സോണിയ ഗാന്ധി മറുപടി നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സുധീരന്‍റെ അഭിപ്രായങ്ങളോട് വിയോജിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തു വന്നിരിക്കുന്നു. കോൺ​ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചെന്നും മതേതര നിലപാടിൽ വെള്ളം ചേർത്തെന്നുമുള്ള വി എം സുധീരന്റെ അഭിപ്രായം തള്ളിയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത് വന്നത് മതേതര നിലപാടിൽ കോണ്ഗ്രസ്സ് വെള്ളം ചേർത്തിട്ടില്ലെന്നും കാവി മുണ്ട് ഉടുത്താൽ സംഘപരിവാർ എന്നാകില്ലെന്നും സതീശൻ പറയുന്നു

അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം ആകില്ല. രാഹുൽ ഗാന്ധിയെ പ്രിയങ്ക ഗാന്ധിയോ അമ്പലത്തിൽ പോകുന്നത് മൃദുഹിന്ദുത്വം അല്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം താനും ക്ഷേത്രത്തിൽ പോയി. ചന്ദനം തൊട്ടാലോ, കൊന്ത ഇട്ടലോ വർഗീയവാദി ആകില്ല. അത് വികലമായ കാഴ്‌ചപ്പാടാണ്. ഇഷ്‌ടമുള്ള മതത്തിൽ വിശ്വസിക്കാനാകണമെന്നും വി ഡി സതീശൻ കൂട്ടിചേർത്തു.

മൃദുഹിന്ദുത്വ നിലപാടുകൊണ്ട്‌ ബിജെപിയെ നേരിടാനാകില്ലെന്നാണ് ചിന്തൻ ശിബിരത്തിന്‌ മുന്നോടിയായി കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിക്ക്‌ അയച്ച കത്തിൽ സുധീരൻ പറഞ്ഞത്. നെഹ്റുവും ഇന്ദിരയുമടക്കമുള്ള നേതാക്കൾ വിട്ടുവീഴ്‌ചയില്ലാതെ മതേതരത്വത്തിനായി നിന്നെങ്കിൽ അതിൽ വെള്ളംചേർത്ത നിലപാടാണ്‌ കുറച്ചുവർഷങ്ങളായി കോൺഗ്രസ്‌ സ്വീകരിക്കുന്നതെന്നും സുധീരൻ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ പറയുന്നു

Soft Hin­du posi­tion; Sud­heer­an-Satheesan bat­tle in the State Congress

Exit mobile version