Site iconSite icon Janayugom Online

പുതുചരിത്രം രചിച്ച് സൊഹ്‌റാന്‍ മംദാനി; ഖുര്‍ആനില്‍ കൈ വെച്ച് ന്യൂയോര്‍ക്ക് മേയറായി സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മാന്‍ഹട്ടനിലെ ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനില്‍ ആയിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളിയായ രാമ ദുവാജിയും സത്യപ്രതിജ്ഞയില്‍ മംദാനിക്കൊപ്പമുണ്ടായിരുന്നു. 

അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിലെ ആദ്യത്തെ മുസ്ലിം മേയറായ സൊഹ്റാന്‍ മംദാനി ഖുറാനില്‍ കൈ വച്ചാണ് സത്യവാചകം ചൊല്ലിയത്. ജീവിതത്തിലെ വലിയ ബഹുമതിയും പദവിയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പ്രതികരിച്ചു. പകല്‍ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്‍പ്പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.ഇന്ത്യൻ വംശജനാണ് മംദാനി 

Exit mobile version