സംസ്ഥാനത്ത് സോളാര്‍ ഉല്പാദകര്‍ക്ക് ബാറ്ററി സംവിധാനം നിലവില്‍ വന്നു. 10 കിലോ വാട്ട് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബാറ്ററി ഇല്ലാതെ നെറ്റ് മീറ്ററിങ് തുടര്‍ന്നും പ്രയോജനപ്പെടുത്താം. പത്ത് കിലോ വാട്ടിന് മുകളില്‍ 15 കിലോ വാട്ട് വരെ 10% മാത്രം ബാറ്ററി സ്റ്റോറേജും 15 കിലോ വാട്ടിന് മുകളില്‍ 20% ബാറ്ററി സ്റ്റോറേജും സ്ഥാപിക്കണമെന്നും പുനരുപയോഗ ഊര്‍ജ റഗുലേഷന്‍ അന്തിമ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തുള്ള 1.5 കോടി ഗാര്‍ഹിക ഉപഭോക്താക്കളില്‍ ബാറ്ററി സ്റ്റോറേജ് ആവശ്യമുണ്ടാകുന്നത് 17,000ത്തില്‍പരം ഉപഭോക്താക്കള്‍ക്ക് മാത്രമാണ്. വ്യവസായങ്ങള്‍ക്ക് 500 കിലോവാട്ട് വരെ നെറ്റ് മീറ്ററിങ് അനുവദിക്കും. 25 കിലോ വാട്ട് വരെ ബാറ്ററി സ്റ്റോറേജ് ഇല്ലാതെയും 25ന് മുകളില്‍ 100 കിലോ വാട്ട് വരെ 10%, 100 കിലോ വാട്ടിന് മുകളില്‍ 500 കിലോ വാട്ട് വരെ 20% ബാറ്ററി സ്റ്റോറേജും ഉള്ള പ്ലാന്റുകള്‍ക്ക് നെറ്റ് മീറ്ററിങ്ങ് അനുവദിക്കും. കേരളത്തിലെ വ്യാവസായി ഉപഭോക്താക്കളില്‍ 90% പേരും 25 കിലോ വാട്ടില്‍ താഴെയുള്ളവരാണ്. കാര്‍ഷിക മേഖലയില്‍ 3000 കിലോ വാട്ട് വരെയാണ് നെറ്റ് മീറ്ററിങ് അനുവദിക്കുക. മള്‍ട്ടിസ്റ്റോറീഡ് ഡൊമസ്റ്റിക് അപ്പാര്‍ട്ട്മെന്റുകളുടെ കോമണ്‍ സര്‍വീസ് കണക്ഷനുകള്‍ക്ക് 500 കിലോ വാട്ട് വരെ നെറ്റ് മീറ്ററിങ് അനുവദിച്ചിട്ടുണ്ട്.

