Site iconSite icon Janayugom Online

കായംകുളം എൻടിപിസിയിൽ സൗരോർജ്ജ പ്ലാന്റ് കമ്മീഷൻ ഉടൻ

കായംകുളം എൻടിപിസിയിൽ സൗരോർജ പദ്ധതിയുടെ ഒന്നാം ഘട്ടമായി 22 മെഗാവാട്ട് ഈ മാസം കമ്മിഷൻ ചെയ്യും. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഏറ്റെടുത്ത 22 മെഗാവാട്ടിൽ 10 മെഗാവാട്ട് സൗരോർജ പ്ലാന്റ് ഉൽപ്പാദനത്തിന് സജ്ജമായി കഴിഞ്ഞു.

ശേഷിക്കുന്ന 12 മെഗാവാട്ട് സൗരോർജ യൂണിറ്റും ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. യൂണിറ്റിന് 3.16 രൂപക്കാണ് കെഎസ്ഇബി സൗരോർജ വൈദ്യുതി വാങ്ങുക. കെഎസ്ഇബിയുമായി 25 വർഷത്തെ ദീർഘകാലത്തെ വൈദ്യുതി വിൽപന കരാർ എൻടിപിസി ഒപ്പിട്ടു കഴിഞ്ഞു.

ടാറ്റാ സോളാറാണ് 72 മെഗാവാട്ടിന്റെ രണ്ടാമത്തെ യൂണിറ്റ് നിർമിക്കുന്നത്. ഇതിന്റെ നിർമാണം താപനിലയത്തിന്റെ തെക്കേ ബ്ലോക്കിൽ പുരോഗമിക്കുകയാണ്. ജൂലൈ മാസത്തിൽ ഇതും പ്രവർത്തനക്ഷമമാകും. 100 മെഗാവാട്ട് ശേഷിയുള്ള തെലുങ്കാനയിലെ രാമഗുണ്ടമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാർ പ്ലാന്റ്. രണ്ടാം സ്ഥാനമാണ് കായംകുളത്തിനുള്ളത്. നിലവിലെ നാഫ്ത പ്ലാന്റിന്റെപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്.

കെഎസ്ഇബി കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടാൽ 45ദിവസത്തിനകം നാഫ്ത പ്ലാന്റിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും. അതിനാവശ്യമായ നാഫ്ത ആവശ്യനുസരണം എത്തിക്കാൻ ബിപിസിഎൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാഫ്തക്ക് പകരമായി ഗ്യാസും ഗ്രീൻ ഹൈഡ്രജനുമുപയോഗിച്ച് താപനിലയം പ്രവർത്തിക്കാൻ കഴിയുമോയെന്നതും പരിശോധിക്കുന്നുണ്ടെന്നും ജനറൽ മാനേജർ എസ് കെ റാം പറഞ്ഞു.

eng­lish summary;Solar Plant Com­mis­sion at Kayamku­lam NTPC soon

you may also like this video;

Exit mobile version