സൂര്യന്റെ ഉപരിതലത്തിൽനിന്ന് ഭൂമിയെ ലക്ഷ്യമാക്കി സൗരക്കൊടുങ്കാറ്റ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍ഒഎഎ) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിന് തന്നെ സൗരോപരിതലത്തില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. ഇത് ശക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് തന്നെ ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന സൗരക്കൊടുങ്കാറ്റിനെ കാനിബല്‍ കൊറോണല്‍ എക്സ്പ്ലോഷന്‍ എന്നാണ് അറിയപ്പെടുന്നത്. കാനിബല്‍ അഥവാ നരഭോജി എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇത്തരം പൊട്ടിത്തെറിയുണ്ടാകുന്ന സമയത്ത് വൈദ്യുത കാന്തിക തരംഗങ്ങളും ചാർജ്ജുള്ള കണികകളും പുറന്തള്ളപ്പെടും. വൈദ്യുത കാന്തിക തരംഗങ്ങളുടെയും കണികകളുടെയും പ്രവാഹം എല്ലാ നക്ഷത്രങ്ങളിലും സംഭവിക്കുന്ന ഒന്നാണ് സൂര്യനുമായി അടുത്ത് നിൽക്കുന്നതിനാൽ അതിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റ് നക്ഷത്രങ്ങളെക്കാൾ നമ്മളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത്തരം കൊടുങ്കാറ്റുമൂലം വൈദ്യുതി ബന്ധം തകരാറിലാകുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുകയോ ചെയ്തേക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 1989ൽ ഒരു സൗരവാതത്തിന്റെ പ്രഭാവത്തിൽ കാനഡയിലെ ചിലയിടങ്ങളിൽ വൈദ്യുതി പ്രസരണം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അത്തരം സാഹചര്യം ഇപ്പോൾ ആവർത്തിക്കാൻ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. www.spaceweather.com എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരിക്കുന്നത്.
English Summary: Solar storm heading for Earth: Reports of power and internet outages
You may also like this video