Site icon Janayugom Online

സോളാര്‍കേസ് : പരാതിക്കാരിയുടെ കത്ത് പുറത്തുവിടാന്‍ ആഗ്രഹിച്ചത് യുഡിഎഫ് മന്ത്രിസഭയിലെ രണ്ട് ആഭ്യന്തരമന്ത്രിമാരെന്ന് നന്ദകുമാര്‍

സോളാര്‍കേസ് പരാതിക്കാരിയുടെ കത്ത് പുറത്തുവിടാന്‍ ആഗ്രഹിച്ചത് യുഡിഫ് മന്ത്രിസഭയിലുണ്ടായിരുന്ന രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാരാണെന്നു നന്ദകുമാര്‍ വെളിപ്പെടുത്തി.

ഉമ്മൻചാണ്ടിക്ക്‌ അപകീർത്തിപരമായ കത്ത്‌ പുറത്തുവിടാൻ ആഗ്രഹിച്ചത്‌ ഇടതുപക്ഷ നേതാക്കള്ളല്ലെന്നും നന്ദകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കത്തുപുറത്തുവരണമെന്നും അത് കലാപമാകണമെന്നും അവരാഗ്രഹിച്ചു. 

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ച അവർ തന്നെ നേരിട്ട്‌ ബന്ധപ്പെട്ടിട്ടില്ല. ദൂതൻമാർ വഴിയാണ്‌ ആഗ്രഹം പ്രകടിപ്പിച്ചത്‌. ശരണ്യ മനോജാണ്‌ വിവാദമായ രണ്ടു കത്തുകളും എനിക്ക്‌ കൈമാറിയതെന്നും നന്ദകമാര്‍ പറഞ്ഞു

Eng­lish Summary:
Solar­case : Com­plainan­t’s let­ter sought to be released

You may also like this video:

Exit mobile version