Site iconSite icon Janayugom Online

സോളാര്‍കേസ് ; യുഡിഎഫ് സമീപനത്തില്‍ പരിഹാസവുമായി എം വി ഗോവിന്ദന്‍

സോളാര്‍കേസില്‍ അന്വേഷണം വേണ്ട എന്ന യുഡിഎഫ് സമീപനത്തില്‍ പരിഹാസവുമായി സിപിഐ(എം) സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സോളാറില്‍ വീണ്ടും അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാമെന്നും ഇടതുപക്ഷത്തിനെതിരായ ഈ ശ്രമം കോണ്‍ഗ്രസിനെ തിരഞ്ഞുകൊത്തുകയാണെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ എല്ലാം പൊതുജനമധ്യത്തില്‍ തെളിഞ്ഞു. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നുകഴിഞ്ഞു.അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യു.ഡി.എഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അന്വേഷണം വേണ്ട എന്ന് പറയുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി വ്യത്യസ്ത കാര്യങ്ങള്‍ പറയുകയാണെന്നും അന്വേഷണം ആവശ്യപ്പെട്ടാല്‍ നടത്താമന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

തങ്ങളതില്‍ കക്ഷിയല്ല. ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണത്തില്‍ അന്വേഷണത്തിന് കമ്മീഷനെ വെച്ചതും മറ്റും കോണ്‍ഗ്രസും അവരുടെ സര്‍ക്കാരുമാണ്. ഞങ്ങള്‍ക്ക് കത്ത് പുറത്തു വിടേണ്ട കാര്യമന്താണ് .കത്ത് പുറത്ത് വരാന്‍ ആഗ്രഹിച്ചവര്‍ ആരാണെന്നു വയ്കത്മാക്കപ്പെട്ടല്ലോ.കത്ത് പുറത്ത് വന്നാലും,ഇല്ലെങ്കിലും എല്‍ഡിഎഫിന് ഗുണമാണ്. ഞങ്ങള്‍ ഉന്നയിച്ച പ്രശ്നം ജുഡീഷ്യല്‍ അന്വേഷണമാണെന്നും ഗോവിന്ദന്‍ പറഞ്ഞു 

Eng­lish Summary:
Solar­case; MV Govin­dan scoffs at UDF approach

You may also like this video:

Exit mobile version