Site icon Janayugom Online

ഹെലികോപ്റ്റര്‍ തകര്‍ന്ന് സൈനികന് വീരമൃത്യു; രണ്ടുപേര്‍ക്ക് പരിക്ക്

jawan

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധ്രുവ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഒരു സൈനികന് വീരമൃത്യു. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു.  മര്‍വ തഹസില്‍ മച്ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ഹെലികോപ്റ്റര്‍ പ്രവര്‍ത്തനസജ്ജമായപ്പോള്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish Sum­ma­ry: Sol­dier dies in heli­copter crash; Two peo­ple were injured

You may also like this video

Exit mobile version