Site iconSite icon Janayugom Online

കൈക്കൂലി വാങ്ങുന്നതിനിടെ സൈനികര്‍ പിടിയിലായി: സൈനികര്‍ കൈപ്പറ്റിയത് ഒരു ലക്ഷത്തിലധികം രൂപ

മഹാരാഷ്ട്രയിലെ നാസിക്കില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സൈനികര്‍ പിടിയിലായി. മഹാരാഷ്ട്രയിലെ നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ (സിഎടിഎസ്) സൈനികരെയാണ് സിബിഐ കൈയോടെ പിടികൂടിയത്. കരാറുകാരനിൽ നിന്ന് 1.2 ലക്ഷം രൂപയാണ് ഇവര്‍ കൈപ്പറ്റിയത്. ഗാന്ധിനഗറിലെ സിഎടിഎസ് പരിസരത്ത് കൈക്കൂലി തുക സ്വീകരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് സൈനികര്‍ പിടിയിലായത്. സിഎടിഎസിലെ ചില മരാമത്ത് പണികളുടെ ബില്ല് മാറ്റി നല്‍കുന്നതിനായി ഒരു സർക്കാർ കരാറുകാരനിൽ നിന്ന് 1.20 ലക്ഷം രൂപ സൈനികര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ സൈന്യത്തിന്‍റെ അച്ചടക്കത്തിന് എതിരാണ് ഇത്തരം പ്രവൃത്തികൾ എന്നും കുറ്റക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഇരുവരെയും ഒക്ടോബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. 

Eng­lish Sum­ma­ry: Sol­diers caught while accept­ing bribe: Sol­diers took more than Rs.1 lakh

You may like this video also

Exit mobile version