Site iconSite icon Janayugom Online

ഗുജറാത്തില്‍ സൈനികര്‍ വെടിയേറ്റ് മരിച്ചു

SoldierSoldier

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട രണ്ട് അര്‍ധസെെനികര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോർബന്തറിന് സമീപം ഇന്ന് വെെകിട്ടാണ് സംഭവം.

സംഘർഷത്തിനിടെ എകെ 56 റൈഫിളിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു. ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോർബന്തർ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എ എം ശർമ പറഞ്ഞു. മണിപ്പൂരിൽ നിന്നുള്ള ഇന്ത്യ റിസർവ് ബറ്റാലിയന്റെ (ഐആർബി) ഭാഗമായിരുന്ന ഇവർ കേന്ദ്ര സായുധ പൊലീസ് സേന(സിഎപിഎഫ്) യോടൊപ്പം നിയോഗിക്കപ്പെട്ടവരാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Sol­diers shot dead in Gujarat

You may also like this video

Exit mobile version