Site iconSite icon Janayugom Online

യൂറോപ്പിൽ ക്യൂബയ്ക്കുള്ള ഐക്യദാർഢ്യം വര്‍ധിക്കുന്നു

ക്യൂബയെ പിന്തുണച്ച് യൂറോപ്യൻ പ്രസ്ഥാനങ്ങൾ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, ഗ്രീസിലെ ഓൾ-വർക്കേഴ്‌സ് മിലിറ്റന്റ് ഫ്രണ്ടി (പിഎഎംഇ) ന്റെ ഭാഗമായ ട്രേഡ് യൂണിയൻ പ്രതിനിധി സംഘം ക്യൂബയിലേക്ക് ഐക്യദാർഢ്യ സന്ദർശനത്തിനായി പുറപ്പെട്ടു. ബുദ്ധിമുട്ടുകൾക്കിടയിലും, ലോകമെമ്പാടുമുള്ള ജനങ്ങൾക്കും തൊഴിലാളികൾക്കും ഡോക്ടർമാർ, അധ്യാപകർ, നിസ്വാർത്ഥ സഹായം എന്നിവയിലൂടെ വ്യക്തമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട്, പ്രതിരോധത്തിന്റെയും അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി ക്യൂബ നിലകൊള്ളുന്നുവെന്ന് പിഎഎംഇ എഴുതി. 

സന്ദർശനത്തിന് പുറമേ, ക്യൂബയ്ക്കും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കുമെതിരായ യുഎസ് ഭീഷണികൾക്കെതിരെ ഗ്രീസിൽ പ്രകടനങ്ങൾ നടന്നു. യുഎസ് സാമ്രാജ്യത്വ ആക്രമണം അപകടകരമാംവിധം വർധിച്ചുകൊണ്ടിരിക്കുമ്പോൾ, ക്യൂബയ്ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം തുടരണമെന്ന് കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസ് ആഹ്വാനം ചെയ്തു. ട്രംപ് ഭരണകൂടം ക്യൂബയ്‌ക്കെതിരായ ഉപരോധം വിനാശകരമായി വികസിപ്പിക്കുന്നതിനെതിരെ യൂറോപ്യൻ സർക്കാരുകൾ നിലകൊള്ളണമെന്ന ആഹ്വാനങ്ങളും വർധിച്ചുവരികയാണ്. ബ്രിട്ടനിൽ , പ്രധാന വിദ്യാഭ്യാസ, ഗതാഗത, പൊതു സേവന യൂണിയനുകളുടെ ജനറൽ സെക്രട്ടറിമാർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ, യുഎസ് ഭീഷണികളെ എതിർക്കാനും അന്താരാഷ്ട്ര നിയമങ്ങളും ക്യൂബയുടെ പരമാധികാരവും ഉയർത്തിപ്പിടിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു. 

Exit mobile version